വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


 • ചോദ്യം - ഇന്റെക്ഷന്‍ ( Induction cooker ) കുക്കറിന്റെ പ്രവര്‍ത്തന തത്വം എന്ത് എന്ന് ആരെങ്കിലും പറഞ്ഞു തരാമോ?
  ഇവിടെ ക്ലിക്ക് ചെയ്തു ഉത്തരം നല്‍കാം.

 • ചോദ്യം - ഓരോ സര്‍ക്കാരും പണം ഇറക്കുന്നതിനുള്ള മാനദണ്ഡമെന്താണു? എന്തിനാണു നോട്ടിറക്കുന്നതിനു പകരമായി സ്വര്‍ണ്ണം ഖജനാവില്‍ വെയ്ക്കുന്നത്?
  ഇവിടെ ക്ലിക്ക് ചെയ്തു ഉത്തരം നല്‍കാം.

 • ചോദ്യം - കണികാ പരീക്ഷണം എന്നത് എന്താണ്... എന്ത് കണ്ടെത്താനുള്ള പരീക്ഷണമാണിത്. ആരെങ്കിലും വിശദമാക്കാമോ?
  ഇവിടെ ക്ലിക്ക് ചെയ്തു ഉത്തരം നല്‍കാം.

 • ചോദ്യം - മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ എന്ന ആവശ്യവുമായി കേരളം മുന്നോട്ട്‌ പോവുകയാണ്‌. പുതിയ ഡാം നിര്‍മിച്ചാല്‍ സുരക്ഷ ഉറപ്പാക്കാം എന്ന സത്യം നിലനില്‍ക്കുമ്പോള്‍ ഈ നല്ല കാര്യത്തിന്‌ തമിഴ്‌നാട്‌ എന്തിന്‌ എതിര്‌ നില്‌ക്കുന്നു... തമിഴ്‌നാട്‌ തുറന്ന്‌ പറയാത്ത ആ രഹസ്യം എന്താണ്‌ ആര്‍ക്കെങ്കിലും അറിയാമോ?
  ഇവിടെ ക്ലിക്ക് ചെയ്തു ഉത്തരം നല്‍കാം.

 • ചോദ്യം - ഇസ്ലാമിക്‌ ബാങ്കിംഗ് എന്നത് എന്താണ്. ഇന്ത്യയില്‍ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ?
  ഇവിടെ ക്ലിക്ക് ചെയ്തു ഉത്തരം നല്‍കാം.

 • ചോദ്യം - നമ്പര്‍ മാറാതെ തന്നെ സര്‍വീസ്‌ പ്രൊവൈഡറെ മാറ്റാനുള്ള സംവിധാനം ഇന്ന്‌ മുതല്‍ (തുടക്കത്തില്‍ മെട്രോ നഗരങ്ങളില്‍) നടപ്പായല്ലോ .ഇനി നമ്പര്‍ കണ്ടാല്‍ സെല്‍ഫോണ്‍ കമ്പനി ഏതെന്ന്‌ തിരിച്ചറിയാന്‍ വല്ല മാര്‍ഗവുമുണ്ടോ .നിലവില്‍ 94-ല്‍ തുടങ്ങുന്നതെല്ലാം ബി.എസ്‌.എന്‍.എല്‍ എന്നു പറയുന്നതുപോലെ മറ്റ്‌ കമ്പനികളുടെ സ്റ്റാര്‍ട്ടിംഗ്‌ നമ്പര്‍ കൃത്യമായി പറഞ്ഞ്‌ തരാന്‍ കഴിയുമോ
  ഇവിടെ ക്ലിക്ക് ചെയ്തു ഉത്തരം നല്‍കാം.


  വിദ്യാജാലകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ താഴെ ഉള്ള കമന്റ്‌ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  Read more...