വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


മുല്ലപ്പെരിയാര്‍ : തമിഴ്‌നാട്‌ തുറന്ന്‌ പറയാത്ത ആ രഹസ്യം എന്താണ്‌ ?

താഴെ ഉള്ള ചോദ്യം വിദ്യാജാലകത്തിലെ കറണ്ട് അഫയേഴ്സ് എന്ന വിഭാഗത്തില്‍ വന്ന ചോദ്യമാണ്. പ്രസ്തുത ചോദ്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ഒന്ന് വിശദമാക്കാമോ?

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ എന്ന ആവശ്യവുമായി കേരളം മുന്നോട്ട്‌ പോവുകയാണ്‌. പുതിയ ഡാം നിര്‍മിച്ചാല്‍ സുരക്ഷ ഉറപ്പാക്കാം എന്ന സത്യം നിലനില്‍ക്കുമ്പോള്‍ ഈ നല്ല കാര്യത്തിന്‌ തമിഴ്‌നാട്‌ എന്തിന്‌ എതിര്‌ നില്‌ക്കുന്നു... തമിഴ്‌നാട്‌ തുറന്ന്‌ പറയാത്ത ആ രഹസ്യം എന്താണ്‌ ആര്‍ക്കെങ്കിലും അറിയാമോ?

2 comments:

Manikandan November 23, 2009 at 12:51 AM  

വ്യക്തമായ ഒരു അറിവ് ഈ കാര്യത്തില്‍ എനിക്കില്ലെങ്കിലും ഞാന്‍ മനസ്സിലാക്കുന്നത് തമിഴ്നാടിന് ഇക്കാര്യത്തില്‍ ഉള്ള ഭീതിയാണ് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തെ അവര്‍ എതിര്‍ക്കാന്‍ കരണം എന്നു കരുതുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന അവസരത്തില്‍ തിരുവിതാം‌കൂറും മദ്രാസും തമ്മില്‍ ഉണ്ടാക്കിയതും 999 വര്‍ഷം കാലാവധി ഉള്ളതുമായ ഒരു ഉടമ്പടി അനുസരിച്ചാണ് ഇന്നും തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ നിന്നും ജലം നല്‍കിക്കൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാരിനു പകരം പുതിയ അണക്കെട്ട് വരുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ 999 വര്‍ഷം കാലാവധിയുള്ള ഉടമ്പടി ഇല്ലാതാവുകയും അത് തമിഴ്‌നാടിന്റെ ഒരു വലിയ വിഭാഗം ജനതയെ ബാധിക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ കൃഷിക്കും മറ്റും ആശ്രയിക്കുന്നത് മുല്ലപ്പെരിയാറില്‍ നിന്നും എത്തുന്ന വെള്ളമാണ്. പുതുതായി ഉണ്ടാവുന്ന കരാറില്‍ ഇത്രയും അളവ് ജലം തമിഴ്‌നാടിന് ലഭ്യമാവണമെന്നില്ല. 999 വര്‍ഷം കാലാവധിയുള്ള പുതുക്കിയ കരാറിന് കേരളം സന്നദ്ധമാണോ എന്ന് മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം കേള്‍ക്കുന്ന വേളയില്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വാക്കാല്‍ ചേദിച്ചിരുന്നതായും വാര്‍ത്തകളില്‍ കണ്ടിരുന്നു. ഒരു പക്ഷേ ഈ ഉല്‍കണ്ഠ ആവണം പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തെ എതിര്‍ക്കാന്‍ തമിഴ്‌നാടിനെ പ്രേരിപ്പിക്കുന്ന വസ്തുത.

Unknown April 15, 2010 at 12:14 PM  

The contract period was 99 years but tamil nadu changed the contract years in to 999years . The other thing is if we are buid a new dam in periyar that will effect enitire tamilnadu agricultral area .. they are getting lot of waters from kerala in the cheap rate .. if kerala make a new dam then they have to pay more money