വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


ഇസ്ലാമിക്‌ ബാങ്കിംഗ് എന്നത് എന്താണ്?

താഴെ ഉള്ള ചോദ്യം വിദ്യാജാലകത്തിലെ പൊതുവിജ്ഞാനം എന്നാ വിഭാഗത്തില്‍ മുള്ളൂക്കാരന്‍ എന്ന ബ്ലോഗ്ഗര്‍ ചോദിച്ചതാണ്. പ്രസ്തുത ചോദ്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ഒന്ന് വിശദമാക്കാമോ?

ഇസ്ലാമിക്‌ ബാങ്കിംഗ് എന്നത് എന്താണ്. ഇന്ത്യയില്‍ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ?

4 comments:

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar November 20, 2009 at 9:39 PM  

ശരിയത്ത് നിയമത്തിൽ അധിഷ്ഠിതമായ പണം ഇടപാടുകൾക്കാണു ഇസ്ലാമിക ബാങ്കിങ് എന്നു പറയുന്നതു.പണം കടം നൽകുന്നതിനു പലിശയോ കൂലിയോ ഈടാക്കുന്നതിനെ ശരിയത്ത് വിലക്കിയിരിക്കുന്നു.അത് ഹറാമാണു.ധാർമ്മികവും സാമൂഹികവുമായി ഹിതകരമലാത്ത എല്ലാ സാമ്പത്തിക ഇടപാടുകളും ഹറാമാണു.ഭാഗ്യക്കുറിയിലും ചൂതുകളിയിലും പണം മുടക്കുന്നതിനേയും ശരിയത്ത് വിലക്കിയിരിക്കുന്നു.
അതുകൊണ്ടു തന്നെ ഇസ്ലാമിക ബാങ്കിങിൽ പ ലിശ ഈടാക്കുകയോ നൽകുകയോ ചെയ്യുന്നില്ല.പകരം ലാഭ-നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ പണം വ്യവസായങൾക്കും മറ്റും മുടക്കുന്നു.അതിൽ എല്ലാ ഇടപാടുകാരും ഉടമസ്ഥരാണു.
പതിനഞ്ചാം നൂടാണ്ടു മുതൽ മുസ്ലീങൾക്കിടയിൽ നിലവിലുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണു സ്വകാര്യ മേഖലയിൽ ധാരാളം ഇസ്ലാമിക ബാങ്കിങ് സ്ഥാപനങൾ നിലവിൽ വന്നത്.
കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കുക
http://www.islamic-banking.com/what_is_ibanking.aspx

chithrakaran:ചിത്രകാരന്‍ November 20, 2009 at 10:42 PM  

ഇസ്ലാമിക ബാങ്കുകളെക്കുറിച്ച് അറിയാന്‍ ചിത്രകാരനും താല്‍പ്പര്യമുണ്ട്.
എന്നാല്‍,പ്രഥമ ദൃഷ്ടിയില്‍ മതത്തിന്റെ പേരിലുള്ള ഈ ബങ്കിങ്ങിനെ മതങ്ങളുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെത്തന്നെ ചിത്രകാരന്‍ വെറുക്കുന്നു :)
തിന്മയുടെ പണം തിന്മയുടെ പ്രജനന മൂലധനമാണ്.

V.B.Rajan December 29, 2009 at 10:49 AM  

കൂടുതലറിയണമെന്നുള്ളവര്‍ സന്ദര്‍ശിക്കുക

http://www.nammudeboolokam.com/2009/11/blog-post_25.html

http://rajan-freethinker.blogspot.com/2009/12/blog-post.html

sm sadique January 25, 2010 at 11:23 PM  

"തിന്മയുടെ പണം തിന്മയുടെ പ്രജനന മൂലധനമാണ് " എന്ന ചിത്രകാരന്റെ അഭിപ്രായം ഒരുപക്ഷെ മാറിയേക്കാം ? ഇസ്ലാമിനെ കുറിച്ചും ഇസ്ലാമിക ബാങ്കിങ്ങിനെ കുറിച്ചും മുന്‍വിധികള്‍ മാറ്റി വെച്ച് പഠിച്ചിരുന്നെങ്കില്‍