വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


കമ്പ്യൂട്ടര്‍ - വിവരസാങ്കേതികവിദ്യ

7 comments:

Tijo George November 20, 2009 at 11:31 PM  

നമ്പര്‍ മാറാതെ തന്നെ സര്‍വീസ്‌ പ്രൊവൈഡറെ മാറ്റാനുള്ള സംവിധാനം ഇന്ന്‌ മുതല്‍ (തുടക്കത്തില്‍ മെട്രോ നഗരങ്ങളില്‍) നടപ്പായല്ലോ .ഇനി നമ്പര്‍ കണ്ടാല്‍ സെല്‍ഫോണ്‍ കമ്പനി ഏതെന്ന്‌ തിരിച്ചറിയാന്‍ വല്ല മാര്‍ഗവുമുണ്ടോ .നിലവില്‍ 94-ല്‍ തുടങ്ങുന്നതെല്ലാം ബി.എസ്‌.എന്‍.എല്‍ എന്നു പറയുന്നതുപോലെ മറ്റ്‌ കമ്പനികളുടെ സ്റ്റാര്‍ട്ടിംഗ്‌ നമ്പര്‍ കൃത്യമായി പറഞ്ഞ്‌ തരാന്‍ കഴിയുമോ

Tijo George December 2, 2009 at 11:33 AM  

1 GB എന്നത്‌ കൃത്യമായി എത്ര MB (മെഗാബൈറ്റ്‌)യാണ്‌ ?എത്ര KB (കിലോബൈറ്റ്‌)യാണ്‌ ?
കിലോബൈറ്റും കിലോബിറ്റും തമ്മിലുള്ള വ്യത്യാസം എത്രയാണ്‌ ?

sree nivas December 12, 2009 at 1:11 PM  

1024MB ആണ് 1 GB.
1 GB എന്നത് 1048576(1024x1024) KB
Data communication speed is measured in bits/kilobits/megabits per second, while storage space is measured in bytes/kilobytes/megabytes.
1kb(Kilobit)=1000 bits
1KB(Kilobyte)=1024 bytes

sree nivas December 13, 2009 at 10:05 AM  

യൂണികോഡ് ഫോണ്ട് ഉപയോഗിച്ച് MS word ല് ടൈപ്പ് ചെയ്യുമ്പോള് ചില്ലക്ഷരം ഡിസ്പ്ളെ ആകുന്നില്ല. എന്തു ചെയയ്യണം?.

sree nivas May 18, 2010 at 10:53 PM  

Language settings ല്‍ പോയി inscript key board enable ചെയ്താല്‍ മതി.

അനില്‍@ബ്ലൊഗ് July 18, 2010 at 8:34 PM  

sree nivas
യൂണിക്കോഡും എം.എസ് വേഡും തമ്മിൽ അത്ര ചേർച്ചയില്ല.
വേഡ് പാഡിൽ വലിയ കുഴപ്പമില്ലാതെ ടൈപ്പ് ചെയ്യാം.

കൂടുതൽ ഫോർമാറ്റിങ് സൗകര്യം ആവശ്യമുണ്ടെങ്കിൽ ഓപ്പൺ ഓഫീസ് ഡൗൺലോഡ് ചെയ്യുക.

Anonymous,  August 7, 2013 at 10:51 PM  

യൂണികോഡില്‍ ടൈപ്പ് ചെയ്യുന്ന ഒരു മലയാളം
വാക്കിനെ എങ്ങിനെയാണ് ഒരു ലിങ്ക് ആക്കുന്നത്?