വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


പൊതുവിജ്ഞാനം

6 comments:

മുള്ളൂക്കാരന്‍ November 19, 2009 at 8:19 PM  

ഇസ്ലാമിക്‌ ബാങ്കിംഗ് എന്നത് എന്താണ്. ഇന്ത്യയില്‍ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ?

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar November 20, 2009 at 12:05 AM  

ശരിയത്ത് നിയമത്തിൽ അധിഷ്ഠിതമായ പണം ഇടപാടുകൾക്കാണു ഇസ്ലാമിക ബാങ്കിങ് എന്നു പറയുന്നതു.പണം കടം നൽകുന്നതിനു പലിശയോ കൂലിയോ ഈടാക്കുന്നതിനെ ശരിയത്ത് വിലക്കിയിരിക്കുന്നു.അത് ഹറാമാണു.ധാർമ്മികവും സാമൂഹികവുമായി ഹിതകരമലാത്ത എല്ലാ സാമ്പത്തിക ഇടപാടുകളും ഹറാമാണു.ഭാഗ്യക്കുറിയിലും ചൂതുകളിയിലും പണം മുടക്കുന്നതിനേയും ശരിയത്ത് വിലക്കിയിരിക്കുന്നു.
അതുകൊണ്ടു തന്നെ ഇസ്ലാമിക ബാങ്കിങിൽ പ ലിശ ഈടാക്കുകയോ നൽകുകയോ ചെയ്യുന്നില്ല.പകരം ലാഭ-നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ പണം വ്യവസായങൾക്കും മറ്റും മുടക്കുന്നു.അതിൽ എല്ലാ ഇടപാടുകാരും ഉടമസ്ഥരാണു.
പതിനഞ്ചാം നൂടാണ്ടു മുതൽ മുസ്ലീങൾക്കിടയിൽ നിലവിലുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണു സ്വകാര്യ മേഖലയിൽ ധാരാളം ഇസ്ലാമിക ബാങ്കിങ് സ്ഥാപനങൾ നിലവിൽ വന്നത്.
കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കുക
http://www.islamic-banking.com/what_is_ibanking.aspx

പാവത്താൻ November 20, 2009 at 8:14 PM  

വസ്തു പോക്കുവരവു ചെയ്യുക എന്നു പറഞ്ഞാല്‍ എന്താണ്? എന്താണതിന്റെ നടപടിക്രമങ്ങള്‍? അതിനെന്തു ചെലവു വരും? ദയവായി ആരെങ്കിലും ഒന്നു പറഞ്ഞു തരൂ..

അനാഗതശ്മശ്രു November 21, 2009 at 12:09 PM  

വസ്തു രെജിസ്റ്റര്‍ ചെയ്ത ആധാരവുമായി വില്ലേജാപ്പീസില്‍ ചെല്ലുക..
തുച്ഛമായ ചിലവേ വരൂ

mon November 28, 2009 at 9:52 PM  

പോക്ക് വരവ് ചെയ്യുക എന്ന് പറഞ്ഞാല്‍ ഞാന്‍ മനസ്സിലാകിയിരിക്കുന്നത് ഇതാണ്.വില്ലേജ് ഓഫീസില്‍ എല്ലാ സ്ഥലങ്ങളുടെയും വിശദവിവരങ്ങളും ഉടമസ്ഥരുടെ പേരുമുള്ള ഒരു രജിസ്റ്റര്‍ ഉണ്ട്. ആ രാജിസ്ടരില്‍ എക്സ് എന്നാ നമ്പര്‍ ഉള്ള സ്ഥലത്തിന് ആര് കരം അടച്ചാലും ആ സ്ഥലം ഉടമസ്ഥന്റെ പേരിലാണ് രസീത് വരിക.ഇനി എ എന്നാ ആളുടെ സ്ഥലം ബി എന്നാ താങ്കള്‍ വാങ്ങി എന്ന് വിചാരിക്കുക. അപ്പോഴും അത് രജിസ്ടരില്‍ എ യുടെ പേരില്‍ ആയിരിക്കും. എന്നാല്‍ അത് എ യുടെ പേരില്‍ നിന്നും മാറ്റി ( പോക്ക്) ബി യുടെ പേരിലേക്ക് വരവ് വയ്ക്കുന്നു. അതാണ്‌ പോക്കുവരവ് ചെയ്യുക എന്ന് പറഞ്ഞാല്‍. ചെറിയൊരു ഫീസ് കൂടിയുണ്ട്.കൃത്യമായി അറിയില്ല.

പാവത്താൻ November 30, 2009 at 7:03 PM  

വളരെ നന്ദി mon ഈ പോക്കു വരവ് എന്താണെന്ന് ഇപ്പോഴാണ് കൃത്യമായി മനസ്സിലായത്.